മാലിന്യസംസ്‌കരണത്തിന് പുതുജീവന്‍: വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ ഹരിത കര്‍മസേന ആദരിച്ചു.

 മാലിന്യസംസ്‌കരണത്തിന് പുതുജീവന്‍: 

വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ ഹരിത കര്‍മസേന ആദരിച്ചു.



കൊടിയത്തൂര്‍;

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തികള്‍ക്ക്  പുതുജീവന്‍ നല്‍കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ കൊടിയത്തൂര്‍ പഞ്ചായത്ത് ഹരിത കര്‍മസേന ആദരിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും മാലിന്യം ശേഖരിച്ച്, തരം തിരിച്ച് ലഭിക്കുന്ന വരുമാനവും, യൂസര്‍ഫീ ഉപയോഗിച്ചും ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കൃത്യമായ ശമ്പളം നല്‍കാനും ഗ്രാമ പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്ത് തനത് പദ്ധതി ഫണ്ടില്‍ നിന്നും ചെലവഴിച്ചായിരുന്നു ഇതുവരെ മാലിന്യസംസ്‌കരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിരുന്നതെങ്കില്‍ പഞ്ചായത്തിന് യാതൊരു ബാധ്യതകളുമില്ലാതെ സ്വയം പര്യാപ്തമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഹരിത കര്‍മസേന വളര്‍ന്നു. പതിനാറ് ഹരിതകര്‍മസേന തൊഴിലാളികളുമായി ആരംഭിച്ച സേന ഇന്ന് 32 തൊഴിലാളികളായി ഇരട്ടിക്കുകയും ചെയ്തു.  ആറ് മാസം കൊണ്ട് 57 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും പത്ത് ടണ്‍ തുണി മാലിന്യവും പത്ത് ടണ്‍ ഇതര മാലിന്യങ്ങളും ശേഖരിച്ച്, തരംതിരിച്ച്, സംസ്‌കരിക്കാനും സാധിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിക്ക് ഹരിത കര്‍മസേന പ്രസിഡന്റ് ബിന്ദു ഉപഹാരം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍, ഫാത്തിമ നാസര്‍, മറിയം കുട്ടിഹസ്സന്‍, സിജി കുറ്റിക്കൊമ്പന്‍, കോമളം തോണിച്ചാൽ ,പഞ്ചായത്ത് അസി. സെക്രട്ടറി പ്രിന്‍സിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിലാല്‍ എന്നിവര്‍ സംബന്ധിച്ചു. 


ഫോട്ടോ. 

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിക്ക് ഹരിത കര്‍മസേന ഉപഹാരം നല്‍കുന്നു.