_ഫാ.ഡേവിസ് ഇടശ്ശേരി അന്തരിച്ചു_*

 *_ഫാ.ഡേവിസ് ഇടശ്ശേരി അന്തരിച്ചു_*



മുക്കം; മുക്കം സേക്രഡ് ഹാർട്ട് ഇടവകയുടെ ആദ്യ വികാരിഉം പള്ളോട്ടൈൻ സഭ അംഗവുമായ ഫാ.ഡേവിസ് ഇടശ്ശേരി (65) കൊച്ചിയിൽ അന്തരിച്ചു. 


മുക്കത്തെ പള്ളോട്ടി സ്കൂൾ ഇന്ന് കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിയത് അച്ചന്റെ നേതൃത്വത്തിലാണ്.



ഇപ്പോൾ പള്ളോട്ടൈൻ സഭ അമേരിക്കൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ ആയി സേവനം ചെയ്തു വരികയായിരുന്നു.


മൃതദേഹം സഹോദരൻ ഇടശേരി മാർട്ടിന്റെ അങ്കമാലി ചമ്പന്നൂരിലെ വസതിയി‍ൽ നിന്നു ഇന്ന് (03-5-2023-ബുധൻ) വൈകുന്നേരം 04:00-ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളിയിലേയ്ക്കും പള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം പള്ളോട്ടൈൻ സഭയുടെ തിരുവനന്തപുരം മൺവിളയിലുള്ള ആശ്രമത്തിലേക്കും കൊണ്ടു പോകും. 


സംസ്കാരം നാളെ (04-05-2023- വ്യാഴം) രാവിലെ 09:00-ന് ആശ്രമം സെമിത്തേരിയിൽ.


യുഎസിലും കേരളത്തിലുമായി വിവിധ ആശ്രമങ്ങളിൽ പ്രവർത്തിച്ചു. 


സിസിലി, ജോസ്, ജോൺസൺ, മേരി, പരേതനായ പൗലോസ് എന്നിവരാണ് മറ്റു സഹോദരങ്ങൾ.