ബസ് റൂട്ട് മാറ്റി ഓടുന്നതിൽ വ്യാപക പ്രതിഷേധം*
*ബസ് റൂട്ട് മാറ്റി ഓടുന്നതിൽ വ്യാപക പ്രതിഷേധം*
തോട്ടുമുക്കം : കഴിഞ്ഞ 30 വർഷത്തിൽ അധികമായി തിരുവമ്പാടി -കൂമ്പാറ - മരഞ്ചാട്ടി- തോട്ടുമുക്കം റൂട്ടിൽ സർവീസ് നടത്തിയിരുന്ന വീഫോർ (നാട്ടുകാരൻ, ശിവഗംഗ ) ബസ് റൂട്ട് മാറ്റി കോടഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായി.
നിലവിൽ തോട്ടുമുക്കം-മരഞ്ചാട്ടി -കൂമ്പാറ -തിരുവമ്പാടി റൂട്ടിൽ രൂക്ഷമായ യാത്രാക്ലേശം അനുഭവപെടുന്ന അവസ്ഥയിൽ ആണ് വീഫോർ ബസ് റൂട്ട് മാറ്റി ഓടുന്നത്.
ബസ് റൂട്ട് മാറ്റം അനുവദിക്കരുതെന്നു കാണിച്ചു തോട്ടുമുക്കം -മരഞ്ചാട്ടി മേഖല ബസ് പാസ്സഞ്ചർസ് അസോസിയേഷൻ കോഴിക്കോട് ജില്ല കളക്ടർ, RTO എന്നീ അധികൃതർക്ക് പരാതി നൽകിയിരുന്നു.
വീഫോർ ബസ് തോട്ടുമുക്കം -തിരുവമ്പാടി റൂട്ട് മാറ്റിയ നടപടി പിൻവലിച്ചു ബസ് പഴയ റൂട്ടിൽ ഓടിക്കുവാനുള്ള നടപടി കൈകൊള്ളണമെന്ന് തോട്ടുമുക്കം -മരഞ്ചാട്ടി മേഖല ബസ് പാസ്സഞ്ചർസ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.