അംഗൻവാടി പ്രവേശനോത്സവം നടത്തി
*അംഗൻവാടി പ്രവേശനോത്സവം നടത്തി*
തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്ത് ആറാം വാർഡ് മാടാമ്പി അംഗൻവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
പുതിയതായി വന്ന കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.
സിഡിഎസ് മെമ്പർ അൽഫോൻസാ ബിജു, എഡിഎസ് പ്രസിഡന്റ് ബിൻസി ബിനോയ്, ആശാവർക്കർ ബിയകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അംഗൻവാടി ടീച്ചർ അനിയമമ നരിക്കുഴി ,ഹെൽപ്പർ രാധ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരപരാഹാരങ്ങൾ വിതരണം ചെയ്തു.