നിർധന കുടുംബത്തിന് വീട് വെച്ച് നൽകി മാതൃകയായി തോട്ടുമുക്കം സ്വദേശി*

 *നിർധന കുടുംബത്തിന് വീട് വെച്ച് നൽകി മാതൃകയായി തോട്ടുമുക്കം സ്വദേശി*



14 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന ജന്മനാ ഇരുകണ്ണിനും കാഴ്ച പരിമിതിയുള്ള തോട്ടുമുക്കം മാടാമ്പി സ്വദേശി രാജു പൊയിലും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിനാണ് തോട്ടുമുക്കം നെല്ലിത്താനത്ത് കാലായിൽ സിറിയക് ജോസും കുടുംബവും വീട് നിർമിച്ചു നൽകിയത് . നാലുമാസം മുൻപാണ് ഒരു പാവപ്പെട്ട കുടുംബത്തിന് വീടുവെച്ച് നൽകണമെന്ന് സിറിയക് ജോസും സഹോദരി മേരികുട്ടിയും ആഗ്രഹം പ്രകടിപ്പിക്കുന്നതും കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നത് . കുടുംബത്തിലെ മറ്റു അംഗങ്ങളും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു . 


വീട്ടിലെ ജോലിക്കാരി സിന്ധുവിന്റെ കഥ അറിഞ്ഞ സിറിയക് ജോസ് അവരെ കുറി ച്ച് കൂടുതൽ പഠിച്ചപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ജന്മനാ 40 % മാത്രം കാഴ്ചയുള്ള ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കു ടുംബം എന്തുകൊണ്ടും വീടിന് അർഹമാണെന്ന് മനസിലാക്കുകയാ യിരുന്നു .

 തുടർന്ന് അവർക്ക് വീടുവെച്ചു നൽകാൻ കുടുംബം തീരു മാനിക്കുകയാരുന്നു .

  തോട്ടുമുക്കം ഭാഗത്തെ പല സ്ഥലങ്ങളിലും വീട് നിർമിക്കാനായി സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായില്ല . അവസാനം ഊർങ്ങാ ട്ടിരി പഞ്ചായത്തിലെ എടക്കാട്ടു പറമ്പിൽ അഞ്ചു സെന്റ് സ്ഥലവും വീടും കണ്ടെത്തുകയായിരുന്നു . 


തങ്ങൾക്ക് ഒരു വീട് എന്നത് ഒരു വലിയ സ്വപ്നമായിരുന്നുവെന്നും ഇപ്പോൽ വലിയ സന്തോഷം ഉണ്ടന്നും രാജുവും ഭാര്യ സിന്ധുവും പറഞ്ഞു . കൊടിയത്തൂർ കോപ്പറേ റ്റീവ് അർബൻ സൊസൈറ്റി കളക്ഷൻ ജീവനക്കാരൻ കൂടിയാണ് സിറിയക് ജോസ് . ആർഭാടമില്ലാത്ത നടന്ന ചടങ്ങിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ ആന്റണി വീടിന്റെ താ ക്കോൽ കൈമാറി . വാർഡ് മെമ്പർ ബഷീർ ആധാരം കൈമാറി .