തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവം ഫത് ഹേ മുബാറക്ക് " സംഘടിപ്പിച്ചു.
തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവം ഫത് ഹേ മുബാറക്ക് " സംഘടിപ്പിച്ചു.
തോട്ടുമുക്കം : 2023-2024 മദ്രസ അധ്യയന വർഷത്തേ ക്കുള്ള പ്രവേശനോത്സവം "ഫത്ഹേ മുബാറക്ക്" വിപുലമായി ആഘോഷിച്ചു.
മദ്രസ കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കൊന്നാലത്തിന്റെ അദ്ധ്യക്ഷതയിൽ തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിർ വെച്ച് നടന്ന
ഫത്ഹേ മുബാറക് പ്രവേശനോത്സവം ബഹു: സൈനുദ്ദീൻ കോയ തങ്ങൾ ഉസ്താദ് നിർവഹിച്ചു.
ഒന്നാംക്ലാസിലേക്കുള്ള അഡ്മിഷൻ നിർവ്വഹിച്ചു കൊണ്ട് മഹൽ ഖാസി ബഹു: ലത്തീഫ് ഉസ്താദ് ബാഖവി അവർകൾ മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് ഖത്തീബ് ബഹു.ഉസ്മാൻ മിസ്ബാഹി, ബഹു.അബ്ദുള്ള മുസ്ലിയാർ, ബഹു.മുഹമ്മദ് മുസ്ലിയാർ, മഹല്ല് പ്രസിഡന്റ് ബഹു.O. S കാസിം സെക്രട്ടറി ബഹു.കരീം കാരശ്ശേരിയിൽ,മദ്രസ സെക്രട്ടറി ബഹു.Y P അഷ്‌റഫ്, A. M റഹ്മാൻ എന്നിവർ സംസാരിച്ചു.
ബാസിത് ചെമ്പകത്ത്, ബീരാൻകുട്ടി കൈനിക്കര, ഷറഫുദ്ധീൻ വളപ്പിൽ, അബ്ദുൽ മജീദ് താന്നിയിൽ,അബ്ദുൽ ജബ്ബാർ കുണ്ടുകുളവൻ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പുതിയ അധ്യാന വർഷത്തെ വരവേൽക്കാൻ മദ്രസയും പരിസരവും വർണ്ണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു കൊണ്ട് മദ്രസ കമ്മിറ്റീ അംഗങ്ങൾ ശ്രദ്ധേയരായി.