നീരുറവ പദ്ധതിക്ക് തുടക്കമായി

 നീരുറവ പദ്ധതിക്ക് തുടക്കമായി



കൊടിയത്തൂർ:വരുന്ന അഞ്ച് വർഷത്തേക്ക് മാതൃകാ നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നീർച്ചാൽ ശുചീകരണപ്രവർത്തനത്തിന്റെ  പഞ്ചായത്ത്തല ഉദ്ഘാടനം പതിനാറാംവാർഡിലെ ആന്യംപാടത്ത് വാർഡ്‌ മെമ്പർ ഫസൽകൊടിയത്തൂർ നിർവഹിച്ചു.മഹാത്മാ ഗാന്ധിദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അന്യംപാടത്തെ നീർച്ചാൽ ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ നീരുറവകൾ പുനരുദ്ധരിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ്എഞ്ചിനീയർ ദീപേഷ് സി പി തൊഴിലുറപ്പ് ഓവർസിയർ അർഷാദ് വി ,കർഷകരായ പി.എം ബഷീർ,അബ്ദുറഹിമാൻ എം,സുബൈർ കെ,ബഷീർ കെ,തൊഴിലുറപ്പ് തൊഴിലാളികൾ  തുടങ്ങിയവർ നേതൃത്വം വഹിച്ചു.