മഴക്കാല പൂർവ ശുചീകരണം; മാലിന്യശേഖരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി ബാല സഭ കുട്ടികളും

 മഴക്കാല പൂർവ ശുചീകരണം; മാലിന്യശേഖരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി ബാല സഭ കുട്ടികളും



മുക്കം: ഡെങ്കിപ്പനി, എലിപ്പനി, 

ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ

 എന്നിവ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാരംഭിച്ച മഴക്കാല

പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ബാലസഭയിലെ കുട്ടികളും. ഒന്നാം വാർഡിലെ കുട്ടി കൂട്ടം,

പത്താം വാർഡിലെ കുട്ടി പട്ടാളം എന്നീ ബാലസഭകളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പത്താം വാർഡിലെ വീടുകൾ, റബർ തോട്ടം, ഒന്നാം വാർഡിലെ അംഗൻവാടി പരിസരം, പാതയോരങ്ങൾ, വീടുകൾ  

തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണം നടത്തിയത്.പത്താം വാർഡിൽ14 പേർ അംഗങ്ങളായ ബാലസഭ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് പ്രവർത്തനം നടത്തിയത്. മാത്രമല്ല വീടുകളിലെത്തി ശുചീകരണത്തിൻ്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിക്കുകയും മാലിന്യങ്ങൾ ഹരിതകർമസേനക്ക് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. മാലിന്യ നിക്ഷേപ കേന്ദ്രമായ വാർഡിലെ റബർ തോട്ടത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അവ ഹരിത കർമസേനക്ക് നൽകാനായി മാറ്റി വെക്കുകയും ചെയ്തു. ഒന്നാം വാർഡിൽ 19 അംഗ ബാലസഭാംഗങ്ങളും,ബാലസഭ ആർ പി സിന്ദുവും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാർഡ് മെമ്പർമാരും,വാർഡ്  എ ഡി എസ് പ്രവർത്തകരും അവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുകയും ചെയ്തു.

നേരത്തെ മാലിന്യ നിർമ്മാർജനത്തിൻ്റെ പ്രാധാന്യത്തെ പറ്റിയും ശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കുന്നതിനെ പറ്റിയും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് സി എഡി എസ് ചെയർപേഴ്സൺ ആബിദ ഷാഹുലിന്റെ അദ്ധ്യക്ഷതയിൽ ബാലസഭാംഗങ്ങൾക്ക് ക്ലാസ് നൽകിയിരുന്നു . ഇതേ തുടർന്നാണ് ബാലസഭാഗംങ്ങളും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ പങ്കാളികളായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു


ചിത്രം: