എസ് എസ് എൽ സി +2 പരീക്ഷകളിലെ ഉന്നത വിജയം; ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി

 എസ് എസ് എൽ സി +2 പരീക്ഷകളിലെ ഉന്നത വിജയം; ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക്  ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി



കൊടിയത്തൂർ:

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലും ഹയർ സെക്കൻ്ററി പരീക്ഷയിലും ജില്ലയിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആദരം. ഗ്രാമ പഞ്ചായത്തിൻ്റെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പി ടി എം ഹയർ സെക്കൻ്ററി സ്കൂൾ, ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നീ വിദ്യാലയങ്ങളെയാണ് ആദരിച്ചത്. 

കൊടിയത്തൂർ പാലിയേറ്റീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. മുക്കം എ ഇ ഒ പി.ഓംകാരനാഥൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. എം.ടി റിയാസ്,   ദിവ്യ ഷിബു,ഫസൽ കൊടിയത്തൂർ,ബാബു പൊലുകുന്ന്, കരീം പഴങ്കൽ, മറിയം കുട്ടി ഹസ്സൻ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ, കെ പി അബ്ദുറഹിമാൻ,കെ ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു


ചിത്രം: