ഭക്ഷ്യ സുരക്ഷക്ക് മുൻഗണന കൊടിയത്തൂരിൽ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം
ഭക്ഷ്യ സുരക്ഷക്ക് മുൻഗണന
കൊടിയത്തൂരിൽ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം
മുക്കം: ഭക്ഷ്യ സുരക്ഷക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 400 കുടുംബങ്ങൾക്ക് മൺചട്ടികളും വളവും തൈകളും നൽകുന്ന പദ്ധതിക്ക് തുടക്കമായി. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് 75 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.
ഒരുകുടുംബത്തിന് 10 വീതം ചട്ടികളും തൈകളും 80 കിലോഗ്രാം പ്ലോട്ടിംഗ് മിശ്രിതവും നൽകും. ആദ്യഘട്ടത്തിൽ 400 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാവും.
വെണ്ട,വഴുതന,തക്കാളി, മുളക് എന്നിവയുടെ ഗുണമേന്മയുള്ള പച്ചക്കറിത്തൈകളാണ് ചട്ടികൾക്കൊപ്പം നൽകിയത്.
പന്നിക്കോട് കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്, ഫസൽ കൊടിയത്തൂർ ,മറിയം കുട്ടി ഹസ്സൻ,
കൃഷി ഓഫീസർ കെ.ടി ഫെബിദ,
കൃഷി അസിസ്റ്റന്റ് മാരായ എം.എസ്നശീദ, ശ്രീജയ്
തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം: വിതരണോദ്ഘാടനം ഷംലൂലത്ത് നിർവഹിക്കുന്നു