സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത്..*

 *സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത്..*



തോട്ടുമുക്കം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് *2023 ഏപ്രിൽ 30 ന് ഞായറാഴ്ച വൈകുന്നേരം 6* മണിക്ക് തോട്ടുമുക്കം എസ്.എൻ.ഡി.പി. ശാഖാ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു..



പ്രസ്തുത പരിപാടിയോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചാനയിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര കൃത്യം *5 മണിക്ക് പള്ളിത്താഴെ അങ്ങാടിയിൽ നിന്നും ആരംഭിക്കും* . വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ നല്ലവരായ എല്ലാ നാട്ടുകാരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു..


*മുഖ്യാതിഥി: ശ്രീ  യു.ഷറഫലി  ( കേരള സ്പോർട്സ് കൗൺസിൽ പ്രഡിഡന്റ്, മുൻ ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ)* - 


ശ്രീ . പി.കെ. ബാപ്പുഹാജി (KVVES സംസ്ഥാന സെക്രട്ടറി)


തോട്ടുമുക്കം ന്യൂസ് ഒരുക്കിയ

 ഡിജിറ്റൽ ഡയറക്ടറിയുടെ ഉദ്ഘാടനം

ശ്രീ. പ്രേമൻ ( KVVES തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്) 





 ശ്രീ.അർച്ചന സാജു (ദേശീയ ബോക്സിംഗ് സ്വർണ്ണമെഡൽ), ശ്രീമതി.അഞ്ജലി കെ.എസ് ( കോഴിക്കോട് ജില്ല ബോക്സിംഗ് 2 -ാം സ്ഥാനം),

ശ്രീ.റഫീഖ് തോട്ടുമുക്കം (കയാക്കിംഗ് - മികച്ച ഫോട്ടോഗ്രാഫർ അവാർഡ്) എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കുന്നു..



*വടംവലിയിലെ വിജയികൾക്ക്*


🥇ഒന്നാം സമ്മാനം 30,000രൂപയും ട്രോഫിയും


🥈രണ്ടാം സമ്മാനം 25,000രൂപയും ട്രോഫിയും


🥉മൂന്നാം സമ്മാനം 20,000 രൂപ


🏅നാലാം സമ്മാനം 10,000

രൂപ


അഞ്ചു മുതൽ പതിനാറാം സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും..