തോട്ടുമുക്കം -കുഴിനക്കിപ്പാറ -വടക്കുംമുറി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണം.
തോട്ടുമുക്കം -കുഴിനക്കിപ്പാറ -വടക്കുംമുറി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണം.
തോട്ടുമുക്കം : മലയോര കുടിയേറ്റ മേഖലകളുടെ ചിരകാല അഭിലാഷമായ തോട്ടുമുക്കം -കുഴിനക്കിപ്പാറ -വടക്കുംമുറി PWD റോഡിന്റെ ടെൻഡർ നടപടികൾ ഉടനെ പൂർത്തീകരിച്ചു പ്രവൃത്തി എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് തോട്ടുമുക്കം മലയോര മേഖല കെ എസ് ആർ ടി സി ഫോറം അധികൃതരോട് ആവശ്യപ്പെട്ടു.
കോഴിക്കോട് -മലപ്പുറം ജില്ലകളിലെ മലയോര കുടിയേറ്റ മേഖലകളെ വളരെ കുറഞ്ഞ ദൂരത്തിൽ മലപ്പുറം ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ അരീക്കോടുമായും മഞ്ചേരിയുമായും ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.
മർകസ് നോളേഡ്ജ് സിറ്റി -വയനാട് ചുരം കക്കാടംപൊയിൽ കോഴിപ്പാറ -ആനക്കാംപൊയിൽ അരിപ്പാറ -കോടഞ്ചേരി തുഷാരാഗിരി തുടങ്ങിയ ജില്ലക്ക് അകത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി -കൊണ്ടോട്ടി -അരീക്കോട് മേഖകളിൽ നിന്നും വളരെ കുറഞ്ഞ ദൂരത്തിൽ എത്തി ചേരുവാനും ഈ പാത വഴി സാധിക്കും.
നിലവിൽ ഈ വഴി സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
റോഡ് യാഥാർഥ്യമായാൽ ഇത് വഴി ധാരാളം ദീർഘ ദൂര KSRTC ബസ് റൂട്ടുകൾ ആരംഭിക്കുവാനും സാധിക്കും.
കൂമ്പാറ വഴി കടന്നു പോകുന്ന മലയോര ഹൈ വേ യുമായി കണക്ടിവിറ്റി നൽകുവാനും ഈ പാതയിലെ പ്രവൃത്തി പൂർത്തീകരിചാൽ സാധിക്കും.
ഈ പാതയിലെ പ്രവൃത്തി പൂർത്തീകരിച്ചാൽ നിർദ്ധിഷ്ട ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്ക പാത യുടെ പ്രയോജനം ഭാവിയിൽ ലഭിക്കുകയുള്ളു.
കോഴിക്കോട് -മലപ്പുറം ജില്ലകളിലെ മലയോര കുടിയേറ്റ മേഖലകളുടെ ചിരകാല അഭിലാഷമായ തോട്ടുമുക്കം -കുഴിനക്കിപ്പാറ -വടക്കുംമുറി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു ഈ മഴ കാലത്തിനു മുൻപ് പ്രവൃത്തി ഉടനെ ആരംഭിക്കണമെന്ന് തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.