കന്നുകുട്ടി പരിപാലന പദ്ധതി; കാലി തീറ്റ വിതരണം ചെയ്തു
കന്നുകുട്ടി പരിപാലന പദ്ധതി; കാലി തീറ്റ വിതരണം ചെയ്തു
മുക്കം: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്തു.
2022 -23 പദ്ധതിയിലുൾപ്പെടുത്തി പന്ത്രണ്ടര ലക്ഷം രൂപ വകയിരുത്തിയാണ് നൂറ് കർഷകർക്ക് സബ്സിഡി നിരക്കിൽ കാലി തീറ്റ നൽകിയത്. ആദ്യഘട്ടത്തിൽ ഒരു കന്നുകുട്ടിക്ക് ദിവസം ഒന്നര കിലോ എന്ന നിരക്കിൽ മാസം 45 കിലോയും ഒന്നര വർഷത്തെ പദ്ധതി അവസാനിക്കുന്ന സമയത്ത് ദിവസം രണ്ടര കിലോ എന്ന നിരക്കിൽ മാസം 75 കിലോ കാലി തീറ്റയും ലഭിക്കും. കേരള ഫീഡ്സ് കാലി തീറ്റയാണ് വിതരണം ചെയ്യുന്നത്. കാലി തീറ്റയുടെ വില വർധനവും പാലുൽപ്പാദനത്തിലെ കുറവും മൂലം ക്ഷീരമേഖലയിൽ നിന്ന് നിരവധി കർഷകർ പിൻമാറുന്ന സാഹചര്യത്തിലാണ് കർഷകർക്കാശ്വാസമായി ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.നിലവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന പശുക്കിടാങ്ങൾ പ്രതീക്ഷിച്ച ലാഭം തരുന്നിനില്ലന്ന് മാത്രമല്ല തൈലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പരത്തുകയും ചെയ്യുമ്പോൾ നാട്ടിലെ കാലാവസ്ഥക്കനുസൃതമായി കിടാങ്ങളെ വളർത്തുകയും അവക്ക് പോഷക സമ്പുഷ്ടമായ കാലി തീറ്റ നൽകുകയും ചെയ്യുന്നത് കർഷകർക്ക് വലിയ അനുഗ്രഹമാവും.ഇത് മൂലം ഭാവിയിൽ സുരക്ഷിതമായ ഗുണമേൻമയുള്ള പാലും ലഭ്യമാക്കാനും സാധിക്കും. മാത്രമല്ല കിടാങ്ങൾ പെട്ടന്ന് വളർന്ന് പാലുൽപ്പാദനത്തിൻ്റെ കാലയളവ് കുറക്കാനും സാധിക്കുമെന്ന് വെറ്ററിനറി സർജൻ ഡോ: നബീൽ പറഞ്ഞു.
ഗോതമ്പ റോഡ് ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷീര കർഷകൻ കുഞ്ഞുമുഹമ്മദ് കണിയാത്തിന് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്
വിതരണോദ്ഘാടനം നിർവഹിച്ചു. ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. ഡോ; പ്രമോദ് പദ്ധതി വിശദീകരിച്ചു.
കോമളം തോണിച്ചാൽ
ആയിഷ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ ,മെഡിക്കൽ ഓഫീസർ ഡോ; നബീൽ, ജാബിർ അലി, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു
ചിത്രം: