കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ നൽകി മാതൃകയായി തോട്ടുമുക്കത്തെ ഓട്ടോഡ്രൈവർമാർ*
*കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ നൽകി മാതൃകയായി തോട്ടുമുക്കത്തെ ഓട്ടോഡ്രൈവർമാർ*
തോട്ടുമുക്കത്ത് നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വിലയുള്ള ഐഫോൺ ചങ്ങനാശേരിക്കാരനായ ഉടമയെ തിരികെ ഏൽപ്പിച്ചു
മാതൃകയായി തോട്ടുമുക്കത്തെ ഓട്ടോഡ്രൈവർമാർ.
തോട്ടുമുക്കം, എടക്കാട്ട്പറമ്പ് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൊബൈൽ ഉടമസ്ഥനെ കണ്ടെത്തി ഓട്ടോ ഡ്രൈവർമാർ തിരികെ നൽകുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും വെറ്റിലപ്പാറ ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു ഫോണിന്റെ ഉടമ.