കുട്ടികളുടെ പഠന, സ്വഭാവ വൈകല്യ പ്രശ്നങ്ങൾ ; മെഡിക്കൽ ക്യാമ്പ് നടത്തി
കുട്ടികളുടെ പഠന, സ്വഭാവ വൈകല്യ പ്രശ്നങ്ങൾ ; മെഡിക്കൽ ക്യാമ്പ് നടത്തി
മുക്കം: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആയുഷ് ഹോമിയോപ്പതി വകുപ്പ് കോഴിക്കോട്, കൊടിയത്തൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സദ്ഗമയ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠന വൈകല്യ, സ്വഭാവ വൈകല്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പന്നിക്കോട് ഹോമിയോ ഡിസ്പെൻസറി പരിസരത്ത് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. ഡോ; ദീപ രവിവർമ്മ പദ്ധതി വിശദീകരിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പഠന, സ്വഭാവ വൈകല്യമുള്ള കേസുകൾ ശ്രദ്ധയിൽ പെട്ടാൽ മെഡിക്കൽ ഓഫീസർ അത് കോഴിക്കാേട് ജില്ല ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ സെൻ്ററിലേക്ക് റഫർ ചെയ്താൽ സൗജന്യമായ ചികിത്സ, കൗൺസലിംഗ്, മരുന്ന് ഉൾപ്പെടെ ലഭ്യമാണന്ന് അവർ പറഞ്ഞു.
ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, ബാബു പൊലുകുന്ന്, കരീം പഴങ്കൽ, മെഡിക്കൽ ഓഫീസർ ഡോ: വി.ഗീത
പി. അബ്ദു, ബഷീർ പാലാട്ട്, രാമൻപരപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം: