അരിപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തിരുവമ്പാടി : അരിപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.കോഴിക്കോട് പാലാഴി നിന്നുള്ള 14 അംഗ വിനോദ സഞ്ചാരികളുടെ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്അഞ്ചു പേർ അപകടത്തിൽപെട്ടത് ആദ്യം മൂന്ന് പേരെയും പിന്നീട് നടന്ന തിരച്ചിലിൽ ബാക്കി രണ്ടു പേരെയും ലൈഫ് ഗാർഡ് രക്ഷപെടുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു .
കോഴിക്കോട്, പാലാഴി സ്വദേശികളായ അഭിനവ് (15), അശ്വന്ത് കൃഷ്ണ (13) എന്നിവരാണ് മരിച്ചത്.