ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി അരീക്കോട് സ്വദേശി*

 *ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി അരീക്കോട് സ്വദേശി*



സംഗീത സംവിധായകനും ഗായകനുമായ മുക്താർ മുഹിബ്ബ് നൂറിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചത്.

സ്വന്തം മരണത്തെ മംഗല്യത്തോടുപമിച്ച് അദ്ധേഹത്തിന്റെ കാവ്യഭാവനയിൽ തയ്യാറാക്കിയ

'വെള്ള ലിബാസിൻ പുടവയണിഞ്ഞ്' എന്ന

ഗാനത്തിന്റെ വരികൾ  മുതൽ പാട്ടിന്റെ  സംഗീതവും ഓർക്കസ്ട്രയും ആലാപനവും 

സംയോജനവും തുടങ്ങി എല്ലാ മേഖലകളും 

ഒറ്റക്ക് കൈകാര്യം ചെയ്തതിനുള്ള അംഗീകാരമാണ് മുക്താറിനെ തേടിയെത്തിയിരിക്കുന്നത്.


മുണ്ടമ്പ്ര കാരിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിം കുട്ടി ദാരിമിയുടെയും നഫീസയുടെയും മകനാണ് മുക്താർ.

വിവിധ സംഗീത ഉപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന മുക്താർ  അഫ്ഗാനിസ്ഥാൻ സംഗീത ഉപകരണമായ റബാബ് നാട്ടിലെത്തിക്കുകയും വായിക്കുകയും ചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.