സർക്കാർ കൊള്ളക്കെതിരെ മുസ്ലീംലീഗ് പ്രതിഷേധ സംഗമം നടത്തി.*

 *സർക്കാർ കൊള്ളക്കെതിരെ മുസ്ലീംലീഗ് പ്രതിഷേധ സംഗമം നടത്തി.*



കൊടിയത്തൂർ.സംസ്ഥാനത്ത് അന്യായമായി വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് ,കെട്ടിട നികുതി തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സംഗമത്തിൻ്റെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് കൊടിയത്തൂരിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് നിർവഹിച്ചു. കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഈ തീവെട്ടി കൊള്ള അടിയന്തിരമായി പിൻവലിക്കണമെന്ന് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വിളക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി പി ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, പഞ്ചായത്ത് ലീഗ് സെക്രട്ടറി സി പി അസീസ്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി ശരീഫ് അമ്പൽക്കണ്ടി,ലീഗ് വാർഡ് പ്രസിഡണ്ട് ആലികുട്ടി എടക്കണ്ടി, എൻ നസറുള്ള, പി പി ഉണ്ണിമോയി, ജസീം, അനസ് എന്നിവർ സംസാരിച്ചു.