വലിച്ചെറിയൽ മുക്ത കേരളം; കൊടിയത്തൂരിൽ ചെറുവാടി കടവും ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു

 വലിച്ചെറിയൽ മുക്ത കേരളം; കൊടിയത്തൂരിൽ ചെറുവാടി കടവും ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു



മുക്കം:


വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടേയും ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചെറുവാടി കടവ്, ഖിലാഫത്ത് സ്റ്റേഡിയം ചെറുവാടി അങ്ങാടിയും പരിസരവും എന്നിവിടങ്ങളിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, ഹരിതകർമ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. പകർച്ചവ്യാധികളും മറ്റ്

മഴക്കാല രോഗങ്ങളും പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് വെച്ച് ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പറഞ്ഞു.മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞാലുണ്ടാവുന്ന അപകടങ്ങളെ പറ്റിയും നിയമ നടപടികളെ കുറിച്ചും കട ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് ബോധവൽക്കരണവും നൽകി. 


ചിത്രം: