മെഗാ ഇഫ്താർ മീറ്റ് വേറിട്ടതാക്കി തോട്ടുമുക്കം യൂത്ത് കോൺഗ്രസ്*
*മെഗാ ഇഫ്താർ മീറ്റ് വേറിട്ടതാക്കി തോട്ടുമുക്കം യൂത്ത് കോൺഗ്രസ്*
തോട്ടുമുക്കം :
ഗ്രാമ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ വിരുന്നും വേറിട്ട അനുഭവമാക്കി തോട്ടുമുക്കം യൂത്ത് കോൺഗ്രസ് അംഗങ്ങൾ .നാട്ടിലെ ജനങ്ങൾക്ക് പുതിയ അനുഭവമായി മാറുകയായിരുന്നു മെഗാ
ഇഫ്താർ മേള. മതങ്ങളുടേയും കക്ഷിരാഷ്ട്രീയങ്ങളുടേയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനായി കൊണ്ട് പിടിച്ച ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് ചേർത്തു പിടിക്കലിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു തോട്ടുമുക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ ഇഫ്താർ വിരുന്ന്. തോട്ടുമുക്കം പള്ളിതാഴെ അങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ കക്ഷിരാഷ്ട്രീയ മത ചിന്തകൾക്കതീതമായി അറുനൂറോളം പേർ പങ്കെടുത്തു.
പരിപാടികൾ ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു,കുന്നമംഗലം ബ്ലോക്ക് മെമ്പർ സുഫിയാൻ, ഏഴാം വാർഡ് മെമ്പർ കരിം പഴങ്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നോബി തോമസ്,156ആം ബൂത്ത് പ്രസിഡന്റ് റോജൻ കള്ളിക്കാട്ടിൽ,ksu മണ്ഡലം പ്രസിഡന്റ് മുൻഷർ ഹാരൂൺ,തോട്ടുമുക്കം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിജാസ് കൊന്നലത്ത്, മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ഉമ്മർ കൊന്നാലത്ത്, സജി കള്ളിക്കാട്ടിൽ, സച്ചിൻ തെക്കേൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അമാൻ കാരങ്ങാടാൻ, മിൻഹാജ് പാറമ്മൽ, റിസു കാരങ്ങാടൻ, അർഷിദ് കൊന്നാലത്ത്, ജെസ് കള്ളിക്കാട്ടിൽ, ജോഹാൻ കള്ളികാട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,
തുടങ്ങിയവർ പങ്കെടുത്തു