വനിതാ ദിനത്തിൽ കേക്ക് മുറിച്ച് ആശംസകൾ നേർന്നു തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകർ.
തോട്ടുമുക്കം : ലോക വനിതാ ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ മുഴുവൻ പുരുഷ അധ്യാപകരും കേക്ക് മുറിച്ചു തങ്ങളുടെ സഹപ്രവർത്തകരായ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം എന്ന് സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ ടീച്ചർ പറഞ്ഞു. സ്കൂളിലെ നവ അധ്യാപകനായ സാലിം സാറിന്റെയും പ്രദീപ് മാഷിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.