പഠനത്തോടൊപ്പം പഠനയാത്രയും നടത്തി.


 പഠനത്തോടൊപ്പം പഠനയാത്രയും നടത്തി.

തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ 2022 - 23 അധ്യയനവർഷത്തെ പഠന യാത്ര ഊട്ടിയിലേയ്ക്ക്നടത്തി. കുട്ടികളും, അധ്യാപകരും രക്ഷിതാക്കളുടെ പ്രതിനിധികളും ഉൾപ്പെട്ട പഠനയാത്രാ സംഘം സന്തോഷത്തിന്റെയും, കൂട്ടായ്മയുടെയും, അറിവു പങ്കുവെയ്ക്കലിന്റെയും അനുഭവങ്ങളുമായാണ് തിരിച്ചെത്തിയത്. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, PTA പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ, അധ്യാപകരായ സിബി ജോൺ, സിനി കൊട്ടാരത്തിൽ, അബ്ദുറഹിമാൻ. എ.കെ, ദിലുസിബി, ജിതിൻ സജി, ബബിത തേവർക്കാട്ടിൽ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം കൊടുത്തു. യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന യാത്രാവിവരണം തയ്യാറാക്കൽ പഠനയാത്രയുടെ തുടർപ്രവർത്തനമായി നൽകി..