ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി*

 *ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി*




തോട്ടുമുക്കം -തേക്കിൻച്ചുവട് റോഡ് അറ്റകുറ്റപണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി .


തോട്ടുമുക്കം : പള്ളിതാഴെ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം മുതൽ മൃഗാശുപത്രി  സമീപം മേടരഞ്ഞി റോഡ് ജംഗ്ഷൻ വരെയാണ് പ്രവൃത്തി ആരംഭിച്ചത്.


 റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്.


 കോഴിക്കോട് -മലപ്പുറം ജില്ലകളിലെയും, തിരുവമ്പാടി -ഏറനാട് നിയോജക മണ്ഡലങ്ങളിലെയും


 കൊടിയത്തൂർ -കിഴുപറമ്പ് ഗ്രാമ പഞ്ചായത്തുകളിലെയും നൂറുകണക്കിന് ജനങ്ങൾക്ക്‌ ഒരു പോലെ ഉപകാരപ്പെടുന്ന തോട്ടുമുക്കം -തേക്കിൻച്ചുവട്  റോഡ് ആണ് ടാറിങ്  ഉൾപ്പെടെയുള്ള പ്രവർത്തികൾ ആരംഭിച്ചത്.


കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡാണിത് .


തകർന്നു കിടന്നിരുന്ന റോഡ് പ്രവൃത്തി ആരംഭിക്കണം എന്ന് കാണിച്ചു കൊണ്ട് , മലയോര മേഖല KSRTC ഫോറം  പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ ജില്ലാ പഞ്ചായത്ത്‌ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.


അരിപ്പാറ, തുഷാരഗിരി, കക്കാടംപൊയിൽ തുടങ്ങിയ ടൂറിസ്റ്റ് തോട്ടുമുക്കത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും  മേടരഞ്ഞി ഇമാം സാലിം അക്കാദമി, തേക്കിൻച്ചുവട് കുഞ്ഞാതുമ്മ B E D കോളേജ് എന്നിവിടങ്ങളിലേക്കും

മലപ്പുറം ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ അരീക്കോടുമായി ബന്ധപെടുവാനുള്ള റോഡ് ആയിരുന്ന പൊട്ടിപൊളിഞ്ഞു വാഹന യാത്ര ദുഷ്കരമായി തീർന്നിരുന്നത്.


📝 റിപ്പോർട്ടർ: ബാസിത് തോട്ടുമുക്കം