ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വിളവെടുപ്പുൽസവം നടത്തി.

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വിളവെടുപ്പുൽസവം നടത്തി.


തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെമാതൃഭൂമി സീഡ് ക്ലബ്ബായ നാമ്പിന്റെ നേതൃത്വത്തിൽ 2022-23 അധ്യയനവർഷത്തിൽ നടത്തിയ വിവിധ തരം പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലും വീട്ടിലും അടുക്കളത്തോട്ടം എന്ന പ്രോജക്ടിന്റെ ഭാഗമായി സ്കൂളിൽ അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും സംയുക്തമായി നടത്തിയ കൃഷി ഇനങ്ങളായ ചേമ്പ്, ചേന, കാച്ചിൽ, വെണ്ട, ചീര, തക്കാളി, കോവയ്ക്ക, വഴുതന, പച്ചമുളക്, വാഴക്കുല എന്നിവയാണ് വിളവെടുപ്പ് നടത്തിയത് . പഠനത്തോടൊപ്പം കാർഷിക സംസ്ക്കാരം നിലനിർത്തുന്ന, മായം ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി, കുട്ടികൾ നെഞ്ചിലേറ്റിയിരുന്നു. കുട്ടികളിൽ സൗഹൃദവും, കൂട്ടായ്മയും, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള മനോഭാവവും ,അതുവഴിമാനസിക സന്തോഷവും ഉണ്ടായിട്ടുണ്ട്. സ്കൂളിലെ കിച്ചൺ ഗാർഡൻ വിളവെടുപ്പുത്സവം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജിഷ. സി. വാസു നിർവ്വഹിച്ചു. ഊർങ്ങാട്ടിരി അസിസ്റ്റന്റ് കൃഷി ഓഫീസർ അനൂപ് എ.എ, ഹെഡ് മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ, സ്കൂൾ സീഡ് ക്ലബ്ബ് കൺവീനർ സിബി ജോൺ , കാർഷിക ക്ലബ്ബ് കൺവീനർ അബ്ദു റഹിമാൻ എ.കെ എന്നിവർ പ്രസംഗിച്ചു.