പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി..*
*പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി..*
കൂമ്പാറ : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എസ് രവീന്ദ്രൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് ബേബി എം.എസ്, ബി.ആർ.സി പ്രതിനിധി ധന്യമോൾ മാത്യു, സീനിയർ അസിസ്റ്റന്റ് ബൈജു എമ്മാനുവൽ, സിസ്റ്റർ പ്രിൻസി പി.ടി തുടങ്ങിയവർ സംസാരിച്ചു.
ഒരു വർഷത്തോളമായി ക്ലാസ് റൂമുകളിൽ കുട്ടികൾ നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളും അവയുടെ ഉത്പന്നങ്ങളും ആണ് പഠനോത്സവത്തിൽ ഉണ്ടായിരുന്നത്.
ഉത്പന്ന പ്രദർശനം, മികവ് അവതരണം, പഠനോപകരണ പ്രദർശനം എന്നിവ അരങ്ങേറി. അധ്യാപകരായ റസീന.എം, ഡോണ ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ മെൽബിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..