പറവകൾക്ക് നിർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

 

മുക്കം: കനത്ത വേനലിൽ നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ പറവകൾക്ക് നീർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്താണ് ചട്ടികളിൽ കുടിവെള്ളം സ്ഥാപിച്ചത്.


പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, ബാബു പൊലുകുന്ന് തുടങ്ങിയവർ സംസാരിച്ചു. 


ചിത്രം: