വലിച്ചെറിയൽ മുക്ത കേരളം;കൊടിയത്തൂരിൽ ശില്പശാല നടത്തി

 വലിച്ചെറിയൽ മുക്ത കേരളം;കൊടിയത്തൂരിൽ  ശില്പശാല  നടത്തി



മുക്കം:

 വൃത്തിയുള്ള കേരളം - വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു.ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത്  നിർവഹിച്ചു . ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും അണിചേരണമെന്നു പ്രസിഡന്റ്‌ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് തലത്തിൽ ജൂൺ 5 ന് മുൻപേ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വൈസ് പ്രസിഡന്റ്‌ ഷിഹാബ് മാട്ടു മുറി വിശദീകരിച്ചു. ആയിഷ ചേലപ്പുറം അദ്ധ്യക്ഷത വഹിച്ചു, കരീം പഴങ്കൽ, സിജി കുറ്റികൊമ്പിൽ, ബാബു പൊലുകുന്ന്, മറിയം കുട്ടിഹസ്സൻ, ഫാത്തിമ നാസർ, 

മെഡിക്കൽ ഓഫീസർ ഡോ; മനുലാൽ തുടങ്ങിയവർ സംസാരിച്ചു.

വലിച്ചെറിൽ മുക്ത കേരളം ക്യാമ്പയിൻ, മഴക്കാല പൂർവ്വ ശുചീകരണം ക്യാമ്പയിൻ തുടങ്ങിയ ക്യാമ്പയിൻ പ്രവർത്തകളുടെ ഭാഗമായി വാർഡ് തലത്തിൽ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. വാർഡ് തല സന്ദർശനം ഉറവിട മാലിന്യ സംസ്കരണം ഉറപ്പു വരുത്തൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനക്ക് കൈമാറുന്നുണ്ട് എന്നു ഉറപ്പു വരുത്തൽ, മാലിന്യം കത്തിക്കൽ വലിച്ചെറിയാൽ എന്നിവക്കെതിരെ നടപടികൾ സ്വീകരിക്കൽ, ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി നീർച്ചാൽ ശുചീകരണം നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു


ചിത്രം : ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു