തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ നിന്നും ബഹിരാകാശ ടൂർ സംഘടിപ്പിക്കുന്നു.
തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ നിന്നും ബഹിരാകാശ ടൂർ സംഘടിപ്പിക്കുന്നു.
തോട്ടുമുക്കം : ഓഗ്മെന്റ് റിയാലിറ്റി ഉപയോഗപ്പെടുത്തി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ മാർച്ച് 16 വ്യാഴാഴ്ച ബഹിരാകാശ ടൂർ സംഘടിപ്പിക്കുന്നു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ സാർ ഉദ്ഘാടനം ചെയ്യും. 2023ല്‍ അമ്പതാം വാർഷികം ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂൾ അമ്പതിന പരിപാടികൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ബഹിരാകാശ ടൂർ സംഘടിപ്പിക്കുന്നത്. പാഠപുസ്തകങ്ങളിൽ കണ്ടും കേട്ടും അറിഞ്ഞ ബഹിരാകാശത്തെ കുറിച്ച് കൂടുതൽ അടുത്തറിയാൻ യാത്ര ഉപകരിക്കുമെന്നും കുട്ടികളിൽ പുതിയ അനുഭൂതിയാണ് ബഹിരാകാശ ടൂർ സൃഷ്ടിക്കുന്നതെന്നും ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു.
9539651866