വെണ്ണിലാവ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം; കൊടിയത്തൂർ ഇനി കൂടുതൽ പ്രകാശിതമാവും

 വെണ്ണിലാവ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം;

കൊടിയത്തൂർ ഇനി കൂടുതൽ പ്രകാശിതമാവും



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വെണ്ണിലാവ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ തെരുവുവിളക്കുകളിൽ തെളിയാത്തത് മാറ്റി പുതിയ ബൾബുകൾ സ്ഥാപിക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. ഇതിനായി 2022-2023 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയും വകയിരുത്തി. റംസാൻ വ്രതാരംഭത്തിന് തുടക്കമായതോടെ പൊതു സ്ഥലങ്ങളിലെ മുഴുവൻ ബൾബുകളും പ്രകാശപൂരിതമാവുന്നത് രാത്രി നമസ്ക്കാരത്തിന് ഉൾപ്പെടെ പോവുന്നവർക്ക് ഏറെ ഉപകാരപ്രദമാവും. ഗോതമ്പ റോഡ് മാവായിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു


ചിത്രം: വെണ്ണിലാവ് രണ്ടാം ഘട്ടത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിക്കുന്നു