കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 

ചലോ ചെന്നൈ

യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി.



കൊടിയത്തൂർ : മുസ്ലിം ലീഗ് പ്ലാറ്റിനം കൊടിയത്തൂർജൂബിലി സമ്മേളനത്തിന്റെ ഭാഗമായി  കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്  ചലോ ചെന്നൈ  യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി.

മാർച്ച്‌ 9,10 തിയ്യതികളിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന  എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിൽ

പങ്കെടുക്കുന്ന യുവ പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്.

സമ്മേളനം മുന്നോട്ട് വെക്കുന്ന ആശയവും വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയും മീറ്റിൽ ചർച്ചയായി.ഭാവി ഇന്ത്യയുടെ രാഷ്ട്രീയധാരയിൽ മുസ്ലിം ലീഗ് രാഷ്ട്രീയം തിളങ്ങി നിൽക്കാൻ ഈ സമ്മേളനം ഊർജ്ജം നൽകുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു പഞ്ചായത്ത് തല സംഗമങ്ങൾ.കൊടിയത്തൂർ പഞ്ചായത്ത് തല സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂർ അധ്യക്ഷനായി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.പി.ഉണ്ണികമ്മു, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ് , മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എ.കെ റാഫി, ഷാജി എരഞ്ഞിമാവ്, അജ്മൽ പി.കെ ,ഷമീർ ചാലക്കൽ, മുസദിക് പറക്കുഴി , അജ്മൽ പുതുക്കുടി ,എൻ. നസുറുള്ള, ജസീം മണക്കാടിയിൽ തുടങ്ങിയവർ സംസാരിച്ചു.