വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്; വനിത ദിനത്തിൽ വനിതകൾക്ക് അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായ

 വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്; വനിത ദിനത്തിൽ വനിതകൾക്ക് അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്




മുക്കം: കൗമാരക്കാരിലുൾപ്പെടെയുണ്ടാവുന്ന വിളർച്ച (അനീമിയ) രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര വനിത ദിനത്തിൽ തുടക്കം കുറിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.ഇതിൻ്റെ ഭാഗമായി ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെൻ്ററിലും പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 15 വയസ് മുതൽ 59 വയസ് വരെയുള്ള വനിതകളിലെ അനീമിയ കണ്ടത്തി മരുന്ന് ഉൾപ്പെടെ നൽകി പൂർണ്ണമായും പ്രതിരോധിക്കുകയാണ് ലക്ഷ്യം. വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് (വിവ) പദ്ധതിയുടെ ഭാഗമായി നേരത്തെ സർവെയും സംഘടിപ്പിച്ചിരുന്നു.ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ; മനുലാൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ മറിയം കുട്ടി ഹസ്സൻ, കോമളം തോണിച്ചാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയശ്രീ, പബ്ലിക് ഹെൽത്ത് നഴ്സ് എ.ആർ ലത തുടങ്ങിയവർ സംസാരിച്ചു.

    കൊടിയത്തൂർ  കുടുംബാരോഗ്യകേ ന്ദ്രത്തിൽ വിളർച്ച മുക്ത കേരളം കാമ്പയിൻ ഭാഗമായി സ്ത്രീകൾക്കുള്ള സൗജന്യ രക്തപരിശോധനയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയപേഴ്സൺ അയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ; ബിന്ദു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രാധാമണി, ബേബി, രജനി എന്നിവർ സംസാരിച്ചു.


ചിത്രം: ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു