ശ്രദ്ധേയമായി ആപത് മിത്ര പരിശീലനം*_

 _*ശ്രദ്ധേയമായി ആപത് മിത്ര പരിശീലനം*_



_*മുക്കം*: അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലുള്ള ആപത് മിത്ര പരിശീലനം ശ്രദ്ധേയം. അഗ്നിരക്ഷാ സേന നിലയങ്ങളുടെ നേതൃത്വത്തിലാണ് പരിശീലനം.ദുരന്ത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സേനാവിഭാഗങ്ങളെ സഹായിക്കാനും ജനങ്ങളുടെ സഹായത്തിനുമായി പരിശീലനം നൽകി സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപത് മിത്ര പരിശീലനം നൽകുന്നത്._


_18 നും 40 നും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് പരിശീലനം നൽകി വരുന്നത്._


_മുക്കം അഗ്നിരക്ഷാ നിലയത്തിന് കീഴിലെ പരിശീലനംഅന്തിമഘട്ടത്തിലെത്തി. 12 ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം. റോപ് റെസ്ക്യു,വാട്ടർ റെസ്ക്യു എന്നിവയിലാണ് പരിശീലനം.ഇരുവഞ്ഞി,ചാലിയാർ പുഴകൾ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വർക്കാണ് മുക്കം നിലയത്തിന്റെ നേതൃത്വത്തിൽ പരിശീലനം._


_തുഴച്ചിൽ പരിശീലനത്തിന് പുറമെ ബെർമ ബ്രിഡ്ജ് നിർമാണ പരിശീലനവും(മണ്ണിടിച്ചിൽ,വെള്ളപ്പൊക്കം, എന്നിവഉണ്ടാവുമ്പോൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് റോപ്പിന്റെ സഹായത്തോടെ നടത്തുന്ന രക്ഷാപ്രവർത്തനത്തിനുള്ള പാലം നിർമാണം) നൽകുന്നു._


_അസി.സ്റ്റേഷൻ ഓഫിസർമാരായ പി.കെ.പ്രമോദ്,സി.കെ.മുരളീധരൻ,സീനിയർ റെസ്ക്യു ഓഫിസർമാരായ എം.സി.മനോജ്,എം.സി.അബ്ദുൽ ഷുക്കൂർ,ഓഫിസർമാരായ റാഷിദ് ലിജാം,മനുപ്രസാദ്,കെ.ടി.ജയേഷ്,എന്നിവർ നേതൃത്വം നൽകുന്നു._


_പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2400 രൂപ നൽകും.ഇതിന് പുറമെ അടിയന്തര പ്രതികരണ കിറ്റ്,തിരിച്ചറിയൽ കാർഡ്,ഇൻഷുറൻസ് പരിരക്ഷ,സർട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ലഭ്യമാക്കും._