പഠനോത്സവം സംഘടിപ്പിച്ചു
പഠനോത്സവം സംഘടിപ്പിച്ചു
തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം വിജയകരമായി പൂർത്തിയാക്കി. ഒരു വർഷത്തോളമായി ക്ലാസ് റൂമുകളിൽ കുട്ടികൾ നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അവയുടെ ഉൽപ്പന്നങ്ങളും ആണ് പഠനോത്സവത്തിൽ ഉണ്ടായിരുന്നത്. പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേടിയെടുത്ത അറിവുകൾ സമൂഹമധ്യത്തിൽ പ്രകടിപ്പിക്കാൻ തരത്തിൽ പഠനോത്സവം മാറിയിട്ടുണ്ട് എന്ന് പി ടി എ പ്രസിഡണ്ട് സൂചിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷനായി. എൽ പി എസ് ആർ ജി കൺവീനർ ഹണി മേരി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ഖൈറുനിസ, സ്കൂൾ എസ് ആർ ജി കൺവീനർ ഷാഹുൽ ഹമീദ്, ജീവാഷ് മാഷ് എന്നിവർ സംസാരിച്ചു.