ബഷീർ കൊടിയത്തൂരിന് കേരള മീഡിയാ അക്കാദമി മാധ്യമ ഫെലോഷിപ്പ്

 

മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് 

കേരള മീഡിയ അക്കാദമി നല്‍കുന്ന ഈ വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് 10,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. 



തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍,എം.പി.അച്യുതന്‍,ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി പിളള , ഡോ.നീതു സോന

എിവരടങ്ങു വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീർ മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളിൽ പത്രാധിപ സമിതി അംഗമായിരുന്നു. സിടിവി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. 

മാര്‍ച്ച് 21 ന് നടക്കു പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പത്രസമ്മേളനത്തിൽ അറിയിച്ചു. സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. സാജിത ഐ.എ. ആണ് ഭാര്യ. മക്കൾ: ഹെന്ന സാബി, ഹനാൻ സാബിക്.