ഉപഭോക്തൃ ദിനത്തിൽ ബോധവൽക്കരണ സൈക്കൾ റാലി സംഘടിപ്പിച്ചു.
ഉപഭോക്തൃ ദിനത്തിൽ
ബോധവൽക്കരണ സൈക്കൾ റാലി സംഘടിപ്പിച്ചു.
അരീക്കോട് : ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് അരീക്കോട് ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.കുട്ടികളും യുവാക്കളും പ്രായം ചെന്നവരുമുൾപ്പെട നൂറോളം പേർ റാലിയിൽ പങ്കാളിയായി.അരീക്കോട് താഴത്തങ്ങാടി ജംഗ്ഷനിൽ നിന്നും തുടങ്ങിയ റാലി മമതാ ജംഗ്ഷനിൽ അവസാനിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ജമീല ബാബു മഠത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എം. അബ്ദുനാസർ അധ്യക്ഷനായി.പ്രഫ. കെ. മുഹമ്മദ് ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സാജിദ്, കെ. സുലൈമാൻ, എൻ. അബ്ദുറഹീം, സി. മുനീർ, വി.സി. അബ്ദുറഹ്മാൻ, പി.എ.റഹ്മാൻ എന്നിവർ സംസാരിച്ചു.