ബഹിരാകാശത്തേക്ക് കുതിച്ച് തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ
ബഹിരാകാശത്തേക്ക് കുതിച്ച് തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ
തോട്ടുമുക്കം: ഓഗ്മെന്റ് റിയാലിറ്റി ഉപയോഗപ്പെടുത്തി തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ നൂറ്റിയമ്പതിൽ പരം വിദ്യാർഥികളും അധ്യാപകരും ബഹിരാകാശത്തേക്ക് യാത്രതിരിച്ചു. പാഠപുസ്തകങ്ങളിൽ കണ്ടും കേട്ടും അറിഞ്ഞ ബഹിരാകാശത്തെ നേരിട്ട് അനുഭവിക്കാൻ സാധിച്ചത് വേറിട്ട അനുഭവമായി. മലബാർ മേഖലയിൽ ഒരു പൊതു വിദ്യാലയം ആദ്യമായാണ് ഇത്തരത്തിലൊരു ബഹിരാകാശ ടൂർ സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ സാർ സൂചിപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷനായി. കൊടിയത്തൂർ ജി എം യു പി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുസ്സലാം മാഷ്, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡണ്ട് ജിഷ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എസ് എം സി വൈസ് ചെയർമാൻ ബിജു, എം പി ടി എ വൈസ് പ്രസിഡന്റ് ജംഷീന എന്നിവർ ബഹിരാകാശ യാത്രയിൽ കുട്ടികളോടൊപ്പം ചേർന്നു. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകരായ ഷാഹുൽഹമീദ്, ജിനീഷ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.