കേരഗ്രാമം പദ്ധതി; കൊടിയത്തൂരിൽ രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു

 കേരഗ്രാമം പദ്ധതി; കൊടിയത്തൂരിൽ രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു




മുക്കം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു.




20ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് രണ്ടാംഘട്ടത്തിൽ നൽകുന്നത്.  ലിസ്റ്റിൽ ഉൾപ്പെട്ട 966 കർഷകർക്ക്, വളം,

കുള്ളൻതെങ്ങ്, മാവ്, മാങ്കോസ്റ്റിൻ, വിയറ്റ്നാം ഏർലി പ്ലാവ് എന്നീ ഗ്രാഫ്റ്റഡ്  ഇനങ്ങളാണ് വിതരണം ചെയ്തത്. നേരത്തെ രാസവളം, ജൈവ വളം, കുമ്മായം എന്നിവ വിതരണം ചെയ്തിരുന്നു. 

പന്നിക്കോട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ഷിഹാബ് മാട്ടുമുറിഅധ്യക്ഷനായി.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്,

 പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, കൃഷി ഓഫീസർ കെ.ടി ഫെബിദ, കെ.പി ചന്ദ്രൻ, ടി.കെ അക്ബർ, കൃഷി അസി: ജാഫർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

തുടര്‍ച്ചയായ മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 76 ലക്ഷംരൂപയുടെ ആനുകുല്യങ്ങളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുക. തെങ്ങ് തടം തുറക്കല്‍, ജൈവവളം, തെങ്ങിന്‍തൈ വിതരണം, ഇടവിള കൃഷി, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രം, ജൈവവള യുണിറ്റ് എന്നീ ഇനങ്ങള്‍ക്കായിരുന്നു ആദ്യഘട്ടത്തിൽ  ആനുകൂല്യം നല്‍കിയിരുന്നത്. കേരഗ്രാമം പദ്ധതിക്കായി ജില്ലയിൽആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലൊന്നായിരുന്നു കൊടിയത്തൂർ


ചിത്രം: കേരഗ്രാമം രണ്ടാം ഘട്ട ആനുകൂല്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിക്കുന്നു