നയന ചാരുത ഒരുക്കി മുക്കം ഫയർ സ്റ്റേഷനിൽ ശിശു സൗഹൃദ മിനി പാർക്ക്*

 **നയന ചാരുത ഒരുക്കി മുക്കം ഫയർ സ്റ്റേഷനിൽ ശിശു സൗഹൃദ മിനി പാർക്ക്* 




 മുക്കം ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് ജീവനക്കാർ ഒരുക്കിയ മിനി പാർക്ക് ശ്രദ്ധേയമാകുന്നു. മുളകൊണ്ട് നിർമിച്ച പ്രവേശന കവാടവും ഇരിപ്പിടങ്ങളും ചുറ്റിലുമുള്ള പൂച്ചെടികളും  പാർക്കിനെ മനോഹരമാക്കുന്നു. ജോലിക്കിടയിൽ വീണു കിട്ടുന്ന ഇടവേളകളിലാണ്  ജീവനക്കാർ പാർക്ക് നിർമ്മാണംത്തിനുളള സമയം കണ്ടെത്തിയത്. പാർക്കിന്റെ ഉള്ളിൽ സപ്പോട്ട, ഒട്ടുമാവ്,തെങ്ങ്, റമ്പൂട്ടാൻ  എന്നീ ഫലവൃക്ഷങ്ങൾ   നട്ടുവളർത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസുകൾക്കായി വരുന്ന വിദ്യാർത്ഥികൾക്കും വിശ്രമിക്കാൻ ഇത് ഏറെ ഉപകാരപ്പെടുന്നു.  അതുപോലെതന്നെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും സഹായകമാവുമെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഓഫീസർ എം. അബദുൾ ഗഫൂർ പറഞ്ഞു.