കൊടിയത്തൂരിൽ 26 കോടിയുടെ ബജറ്റ്.* *ഭവന നിർമ്മാണം, കൃഷി ,ആരോഗ്യം, വിദ്യാഭ്യാസംമേഖലക്ക് മികച്ച പരിഗണന*
*കൊടിയത്തൂരിൽ 26 കോടിയുടെ ബജറ്റ്.*
*ഭവന നിർമ്മാണം, കൃഷി ,ആരോഗ്യം, വിദ്യാഭ്യാസംമേഖലക്ക് മികച്ച പരിഗണന*
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 2024 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
26,36,45,324 രൂപ വരവും 25,37,30,396 രൂപ ചിലവും 99, 14,928 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ശിഹാബ് മാട്ടുമുറി അവതരിപ്പിച്ചത്.
🩸തോട്ടുമുക്കം ആരോഗ്യ സെൻ്ററിന്
ജില്ലാ മിനറൽ ഫൗണ്ടേഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തും
🩸തോട്ടുമുക്കത്ത്
കുളം നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്.
🩸തോട്ടുമുക്കത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കും.
🩸തോട്ടുമുക്കത്ത് കാർഷിക ഉപകേന്ദ്രം നിർമിക്കാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചു.
🩸തോട്ടുമുക്ക് ഗവൺമെൻറ് യുപി സ്കൂളിൽ ഗേറ്റ്നിർമ്മിക്കാൻ 5 ലക്ഷം രൂപയുംഅനുവദിച്ചു .
ഭവന നിർമ്മാണം, കൃഷി ,ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് മികച്ച പരിഗണനയാണ് ബജറ്റ് നൽകുന്നത്.
ലൈഫ് ഭവനപദ്ധതിവഴി വീട് നിർമ്മാണത്തിന് ഹഡ്കോയിൽ നിന്ന്
രണ്ടു കോടി രൂപ വായ്പ എടുത്തു
108 വീടുകളുടെ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കും.
അത്യാധുനിക സൗകര്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് പുതിയ വെബിനാർ ഹാൾനിർമ്മിക്കും.
ഇതിനായി കേരള അർബൻ റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽ ഒന്നര കോടി രൂപയും പഞ്ചായത്ത് വിഹിതമായി 50 ലക്ഷം രൂപയും ഉൾപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചു. ആരോഗ്യമേഖലയിൽ ശിഹാബ് തങ്ങൾ കാരുണ്യ പദ്ധതി നടപ്പാക്കും.
ഇതിനായി 15 ലക്ഷം രൂപയാണ് നീക്കിവെച്ചത്. തോട്ടുമുക്കം ആരോഗ്യ സെൻ്ററിന്
ജില്ലാ മിനറൽ ഫൗണ്ടേഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തും .
അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ആശ്വാസ് ക്ലിനിക് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെച്ചു.
പുതിയനിടത്തും കഴുത്തൂട്ടിപുറായിലും
ആരോഗ്യ ഉപകേന്ദ്രങ്ങൾ നിർമ്മിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ വീതമാണ് മാറ്റിവെച്ചത് .
പന്നിക്കോട് ഹോമിയോ ആശുപത്രിയ്ക്ക് അടിസ്ഥാനസൗകര്യവികസനത്തിന്
5 ലക്ഷം രൂപ മാറ്റിവെച്ചു.
ഹോമിയോ ആശുപത്രിയോട് ചേർന്ന ഓട്ടിസം സെൻററിന് കെട്ടിടം നിർമ്മിക്കാനായി 5 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്.
പശ്ചാത്തല മേഖലയിൽ ഇടവഴിക്കടവ് ചെറുവാടി റോഡ്, ഇട വഴിക്കടവ് കഴുത്തൂട്ടിപുറായി തെയ്യത്തും കടവ് റോഡ്, കാരക്കുറ്റി പാലക്കുഴി വലിയ തടയിറോഡ് ,
കാരക്കുറ്റി ഉണ്ണിമോയിഹാജി റോഡ്, മാട്ടുമുറി -കണ്ണംപറമ്പ് -വലിയതടയി റോഡ്, കണ്ടങ്ങൽ കുറുവാടങ്ങൽ ചക്കിട്ടകണ്ടി വലിയ തടായി റോഡ്,
പാറപ്പുറം പി ടി എം ഹയർസെക്കൻഡറി സ്കൂൾ റോഡ് എന്നി പുതിയ റോഡുകൾ നിർമിക്കും.
ഇതിനു പുറമേ നിലവിലെ 35 റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തും .ജില്ലയിലെ തന്നെ ശ്രദ്ധേയമായ നീന്തൽ പരിശീലനത്തിനുള്ള കുളത്തിന്
(കെ സി അബ്ദുറഹിമാൻ ഹാജി നീന്തൽ പരിശീലന കേന്ദ്രത്തിന്) 15 ലക്ഷം രൂപയും മാറ്റിവച്ചു.
കാരക്കുറ്റി ഇതിഹാസ ഗ്രൗണ്ടിനോട്
ചേർന്ന് കുളം നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെച്ചു. കുളങ്ങര കുളം നവീകരണത്തിന് ഏഴ് ലക്ഷം രൂപയും മാറ്റിവെച്ചു. തോട്ടുമുക്കത്ത്
കുളം നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. കോട്ടമുഴിക്കടവ്
പാർക്ക് നിർമിക്കുന്നതിന് 5 ലക്ഷം രൂപയും മാറ്റിവെച്ചു.
കായിക മേഖലയുടെ വികസനത്തിനായി തോട്ടുമുക്കത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കും.
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഓപ്പൺ സ്റ്റേജു നിർമ്മിക്കും.
കാരക്കുറ്റി സ്റ്റേഡിയവും ഗോതമ്പ റോഡ് സ്റ്റേഡിയം എന്നിവ പുനരുദ്ധാരണം നടത്തും.
പന്നിക്കോട് പ്രാദേശിക പങ്കാളിത്തത്തോടെ പുതിയ സ്റ്റേഡിയം നിർമ്മിക്കുമെന്നും ബജറ്റിൽ പറയുന്നു.
കാർഷികമേഖലയിലും വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്.
കതിരണി കൃഷി പ്രോത്സാഹന പദ്ധതി യുടെ ഭാഗമായി നെല്ല് കർഷകർക്ക് വിത്തും വളവും കീടനാശിനികളും പണിക്കൂലിയും നൽകും.
വയലുകൾക്ക് ജലസേചന മാർഗങ്ങൾ ആയ വിവിധ തോടുകളുടെ സെഡുകൾ കെട്ടി സംരക്ഷിക്കും.
നിലവിലെ തോടുകളുടെ സർവ്വേ നടപടികൾക്കും പാർശ്വഭിത്തി കെട്ടാനും നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനു 8 ലക്ഷം രൂപ മാറ്റിവെച്ചു.
വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗരോർജ വേലി നിർമ്മിക്കാൻ എട്ടു ലക്ഷം രൂപ വകയിരുത്തി.
തോട്ടുമുക്കത്ത് കാർഷിക ഉപകേന്ദ്രം നിർമിക്കാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വനിതാക്ഷേമ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും മികച്ച പരിഗണനയാണ് ബജറ്റ് നൽകിയത്.
വിദ്യാഭ്യാസമേഖലയിൽ
വിദ്യാർഥികളെ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന്
പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ
എൽ എസ് എസ്, യു എസ് എസ്
കോച്ചിംഗ് നൽകും .കഴുത്തൂട്ടി പുറായി
ഗവൺമെൻറ് എൽ പി സ്കൂളിൽ രണ്ട് പുതിയ ക്ലാസ് റൂമുകൾ നിർമ്മിക്കും ഇതിനായി 20 ലക്ഷം രൂപ മാറ്റിവെച്ചു.
ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതി ഊർജ്ജിതപ്പെടുത്തും.
ഇൻ്റർസ്കൂൾ ഫുട്ബോൾ മത്സരം നടത്തും .പഞ്ചായത്ത് തല അധ്യാപക സംഗമം ഗുരു വന്ദനം എന്നപേരിൽ സംഘടിപ്പിക്കും .
കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിമാഗസിൻ തയ്യാറാക്കും.
എസ്എസ് എ ഫണ്ട് ഉപയോഗിച്ച് എല്ലാ ഗവൺമെൻറ് സ്കൂളുകളുടെയും പശ്ചാത്തല സൗകര്യം വർധിപ്പിക്കുമെന്ന് ബജറ്റ് പറയുന്നു. കൊടിയത്തൂർ ജി എം യു പി സ്കൂളിലെ ഓപ്പൺ സ്റ്റേജ് കം റൂഫിംഗ് നിർമിക്കുന്നതിന് 12 ലക്ഷം രൂപയും തോട്ടുമുക്ക് ഗവൺമെൻറ് യുപി സ്കൂളിൽ ഗേറ്റ്നിർമ്മിക്കാൻ 5 ലക്ഷം രൂപയുംഅനുവദിച്ചു .
പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലുംഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
അംഗൻവാടികളിൽ പോഷകാഹാര വിതരണത്തിന് 35 ലക്ഷം രൂപയാണ് മാറ്റിവെച്ചത് .24 അംഗൻവാടികളും സൗന്ദര്യവൽക്കരണം പൂർത്തിയാക്കുകയും ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യും.
കുടിവെള്ളം ശിശു സൗഹൃദ ശുചി മുറികൾ എന്നിവ നിർമ്മിക്കും.
കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് 30 ലക്ഷം രൂപയും മാറ്റിവച്ചു.
പട്ടികജാതിവിഭാഗത്തിൽ മുതുപ്പറമ്പ്, ചേലാംകുന്ന്കോളനികൾ സൗന്ദര്യ വൽക്കരിക്കുന്നതിന10 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.
3, 8, 9, 10 ,15വാർഡുകളിലുള്ള എസ് സി കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണികൾ നൽകും. പരപ്പിലെ സാംസ്കാരികനിലയം പുനരുദ്ധാരണം നടത്തും .
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ് ഏർപ്പെടുത്തും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത് പഞ്ചായത്തംഗങ്ങളായടി കെ അബൂബക്കർ,കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്,ഫസൽ കൊടിയത്തൂർ,കോമളം തോണിച്ചാൽ,കെ ജി സീനത്ത്,രതീഷ് കളക്കുടിക്കുന്ന് ,സെക്രട്ടറി ടി. ആബിദ
സംസാരിച്ചു
ചിത്രം: