ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കാർഷികവിളവെടുപ്പ് ഉത്സവം നടത്തി
.
തോട്ടുമുക്കം: ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീര, വെണ്ട, വഴുതന, പച്ചമുളക് എന്നിങ്ങനെ പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെമാതൃഭൂമി സീഡ് സ്കൂളിന് നൽകിയ വിത്തുകൾ ക്ലബ്ബംഗങ്ങൾ നട്ടുനനച്ച് പരിപാലിച്ചാണ് വിഷരഹിതമായ പച്ചക്കറികൾ സ്കൂൾ അങ്കണത്തിലുണ്ടായത്. മണ്ണിലും , ചട്ടികളിലും, ഗ്രോ ബാഗുകളിലും കൃഷിയുണ്ട്. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് രക്ഷാധികാരിയായും , ശ്രീമതി സിബി ജോൺ സീഡ് കോർഡിനേറ്റർ ആയും സീഡ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികൾ വളരെ താല്പര്യത്തോടെ കാർഷിക ജോലികൾ ചെയ്യുന്നത് അവരുടെ കൂട്ടായ്മയും, സന്തോഷവും, ക്രിയാത്മകതയും വർധിപ്പിക്കാൻ ഉപകരിച്ചിട്ടുണ്ട്. വിഷരഹിത , പോഷകമൂല്യമുള്ള ഉച്ചഭക്ഷണത്തിന് ഈ പച്ചക്കറികൾ ഉപയുക്തമാക്കുന്നുണ്ട്. അധ്യാപകരായ പുഷ്പറാണി ജോസഫ്, അബ്ദുറഹിമാൻ , ശരീഫ്, സിനി കൊട്ടാരത്തിൽ, ഓഫീസ് അറ്റൻഡന്റ് ഷാഹിന, PTCM അബ്ദുൽ അലി കരുവാടൻ, PTA പ്രസിഡന്റ് ശ്രീ മുജീബ് റഹ്മാൻ , വൈസ് പ്രസിഡന്റ് ശ്രീ. ജിനേഷ് വെള്ളച്ചാലിൽ , PTA കമ്മറ്റിയംഗങ്ങൾഎന്നിവർ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തമായി കൂടെയുണ്ട്. അതിനാൽകൂട്ടായ്മയുടെ ഒരു ഉത്സവമാണിത്.