തോട്ടുമുക്കം -കോഴിക്കോട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ച
*തോട്ടുമുക്കം -കോഴിക്കോട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചു.*
തോട്ടുമുക്കം : 3വർഷത്തോളമായി സർവീസ് നിർത്തിവെച്ചിരുന്ന "സോപാനം ബസ്"(ബ്രദേർസ് ) കോഴിക്കോട് -മെഡിക്കൽ കോളേജ് -മുക്കം -തിരുവമ്പാടി -കൂടരഞ്ഞി -മാങ്കയം -മരഞ്ചാട്ടി വഴി തോട്ടുമുക്കം വരെ ഓടിയിരുന്ന ബസ് ആണ് പുനരാരംഭിച്ചത്.
🚌 കോഴിക്കോട് പാളയം സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 1 മണിക്ക് പുറപ്പെട്ടു മുക്കം 2.10 നും തിരുവമ്പാടി 2.40 നും തോട്ടുമുക്കം 3.10 നു എത്തിചേരുകയും ചെയ്യും.
🚌തോട്ടുമുക്കം നിന്നും 3.15 നു തിരിച്ചു മരഞ്ചാട്ടി, തിരുവമ്പാടി, മുക്കം,കോഴിക്കോട് പാളയം സ്റ്റാൻഡിൽ 5.45 നു എത്തി ചേരുകയും ചെയ്യും
യാത്രാക്ലേശം രൂക്ഷമായ തോട്ടുമുക്കം -തിരുവമ്പാടി റൂട്ടിൽ നിർത്തിവെച്ചിരിക്കുന്ന ബസ് പുനരാരംഭിച്ചത് ജനങ്ങൾക്ക് വളരെ ഏറെ ഉപകാരമായിട്ടുണ്ട്.
യാത്രക്കാർ പരമാവധി പൊതു ഗതാഗത സംവിധാനതോട് സഹകരിക്കണമെന്ന് തോട്ടുമുക്കം -മരഞ്ചാട്ടി മേഖല ബസ് പാസ്സഞ്ചർസ് അസോസിയേഷൻ യാത്രക്കാരോട് ആവശ്യപ്പെട്ടു.