തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ അധ്യാപകരുടെ പഠനയാത്ര കുറിപ്പ് വൈറലാകുന്നു.
തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ അധ്യാപകരുടെ പഠനയാത്ര കുറിപ്പ് വൈറലാകുന്നു.
തോട്ടുമുക്കം : തോട്ടുമുക്കം ഗവ യു.പി സ്കൂളിൽ നിന്നും പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് സന്ദർശിച്ചപ്പോൾ ഉണ്ടായ ഹൃദയസ്പൃക്കായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച അധ്യാപകരുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു...
പഠനയാത്ര ജീവിത യാഥാർത്ഥ്യം തിരിച്ചറിയുന്നതായി മാറി.
👇
ടൂറിൽ ബാക്കി വന്ന ബിരിയാണി എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ രണ്ടുപേരും ഫൺസിറ്റി പാർക്കിന് മുൻവശത്തുള്ള കോഴിക്കോട് ബീച്ചിലേക്ക് ഇറങ്ങി. പലരോടും ചോദിച്ചു. ആവശ്യക്കാർ ആരെയും കിട്ടിയില്ല. അങ്ങനെയാണ് തൊട്ടടുത്തുള്ള ബീച്ച് ഹോസ്പിറ്റൽ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ബിരിയാണിയിൽ ഒരു ചിക്കൻ പീസ് പോലും ഇല്ലാത്തതിനാൽ ഹോസ്പിറ്റലിൽ കയറി ചോദിക്കാൻ ഞങ്ങൾക്ക് അല്പം പ്രയാസം ഉണ്ടായിരുന്നു. ഞങ്ങൾ വാർഡുകളിലേക്ക് കയറി. അപ്പോഴാണ് അറിയാൻ പറ്റിയത് ഉച്ചക്ക് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാത്ത ആളുകൾ ഉണ്ടെന്ന്... പിന്നെ ഞങ്ങൾ ഒന്നും ആലോചിച്ചില്ല ഒരു ഓട്ടോറിക്ഷ പിടിച്ച് ബിരിയാണി ചെമ്പുമായി ഞങ്ങൾ ബീച്ച് ഹോസ്പിറ്റലിന്റെ മുന്നിലെത്തി. മുന്നിൽ വന്ന് നിന്ന ഒരാൾക്ക് വിളമ്പിയതേ ഓർമ്മയുള്ളൂ നിമിഷനേരം കൊണ്ട് ഒരു ചെമ്പ് ബിരിയാണി കാലിയായി. നിങ്ങൾ നാളെയും വരുമോ എന്ന കൂട്ടത്തിലെ ഒരാളുടെ ചോദ്യം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. ഈ ടൂറ് ഞങ്ങൾക്ക് സമ്മാനിച്ച ആനന്ദം ഇതല്ലാതെ മറ്റെന്താണ്.....