ചുരത്തിൽ പിക്കപ്പ് മറിഞ്ഞു അപകടം
*ചുരത്തിൽ പിക്കപ്പ് മറിഞ്ഞു അപകടം*
അടിവാരം:താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചിപ്പിലിത്തോടിന് സമീപം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. ഒരാൾക്ക് പരിക്കേറ്റു.കാലികുപ്പി കയറ്റി വന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.നിസാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ചുരം സംരക്ഷണ പ്രവർത്തകരും പോലീസും ഗതാഗതം നിയന്ത്രിക്കുന്നു.
കഴിഞ്ഞമാസം ഇതേ സ്ഥലത്താണ് ലോറി പള്ളിക്ക് മുകളിലേക്ക് മറഞ്ഞത്