തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ സുരീലി ഹിന്ദി പരിപാടി കളറായി

 തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ സുരീലി ഹിന്ദി പരിപാടി കളറായി



 തോട്ടുമുക്കം : വൈവിധ്യമാർന്ന പരിപാടികളോട് കൂടി സുരലി ഹിന്ദി  പരിപാടി ആചരിച്ചു. സ്കൂളിലെ മുൻ ഹിന്ദി അധ്യാപികയും ചെറുവാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപികയുമായ ഷിജി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എൽ പി എസ് ആർ ജി കൺവീനർ ഹണി മേരി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വത്തക്ക വെള്ളം വിതരണം ചെയ്തു. പരിപാടിക്ക് ഹിന്ദി അധ്യാപിക ഫെബി ടീച്ചർ നേതൃത്വം നൽകി.