തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും, അപകട സൂചന ബോർഡും സ്ഥാപിക്കണം
*തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും, അപകട സൂചന ബോർഡും സ്ഥാപിക്കണം*
തോട്ടുമുക്കം : തോട്ടുമുക്കം -തിരുവമ്പാടി റോഡിൽ തോട്ടുമുക്കം കുരിശു പള്ളി ജംഗ്ഷനിൽ ഇടക്കിടക്ക് അപകടങ്ങൾ സംഭവികുന്നതിനാൽ "സുരക്ഷാവേലിയും അപകട സൂചന ബോർഡും" സ്ഥാപിക്കണമെന്നും തോട്ടുമുക്കം മലയോര മേഖല കെ എസ് ആർ ടി സി ഫോറം P W D അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു.
തോട്ടുമുക്കം ടൗണിനു മുൻപായി വലിയ ഇറക്കവും പെട്ടെന്നുള്ള വളവും ആണ് വാഹന ഡ്രൈവർമാരെ ആശയകുഴപ്പത്തിൽ ആക്കുന്നതും പെട്ടെന്ന് അപകടം സംഭവിക്കുന്ന തിനുള്ള പ്രധാന കാരണം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റൂട്ടാണിത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കാർ അപകടത്തിൽ പെടുകയും കാറിൽ സഞ്ചരിച്ച യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു.
ഇനിയും ഈ മേഖലയിൽ വലിയ അപകടങ്ങൾ സംഭവിക്കാതിരിക്കുവാൻ മുൻകരുതൽ ആയി സുരക്ഷാവേലികളും സൂചന ബോർഡുകളും സ്ഥാപിക്കണമെന്നും തോട്ടുമുക്കം മലയോര മേഖല കെ എസ് ആർ ടി സി ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ P W D അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപെട്ടു പൊതു മരാമത്തു വകുപ്പ് മന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.