പക്ഷിനിരീക്ഷകരുടെ ഫോട്ടോഗ്രഫി മത്സരം, തോട്ടുമുക്കം സ്വദേശിക്ക് രണ്ടാം സ്ഥാനം*

 *പക്ഷിനിരീക്ഷകരുടെ ഫോട്ടോഗ്രഫി മത്സരം, തോട്ടുമുക്കം സ്വദേശിക്ക് രണ്ടാം സ്ഥാനം*





  കുവൈത്ത് സിറ്റി : എൻവയൺമെന് പബ്ലിക് അതോറിറ്റി കുവൈത്ത് ( ഇ . പി.എ ) നടത്തിയ ഫോട്ടോ ഗ്രഫി മത്സരത്തിൽ മലയാ ളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സ്ഥാനം .


 കോഴിക്കോട് തോട്ടുമുക്കം സ്വദേശി  ഇർവിൻ സെബാസ്റ്റ്യൻ  നെല്ലിക്കുന്നേലാണ് മികച്ച ചിത്രത്തിലൂടെ മലയാളിക്ക് അഭിമാനമായത് . 


 ജഹ്റ നേച്ചർ റിസർവിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത് .


 വെള്ളത്തിന് മുകളിലൂടെ ഓടുന്ന പട്ടക്കോഴിയുടെ ചിത്രമാണ് ഇർവിൻ സെബാസ്റ്റ്യനെ സമ്മാനാർഹനാക്കിത് . വെള്ളത്തിന് മുകളിലൂടെ ഓടുന്ന പട്ടക്കോഴിയുടെ യഥാർഥ രൂപവും നിഴലും സമ്മേളിക്കുന്ന ചിത്രം വ്യത്യസ്തവും മികച്ചതുമാണെന്ന് പുരസ്കാര സമിതി വിലയിരു ത്തി . രണ്ടാം സ്ഥാനത്തിന് 100 ദിനാർ ( 27,000 ഇ ന്ത്യൻ രൂപ ) സമ്മാനമായി ലഭിക്കും . 12 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഇർവിൻ സെബാസ്റ്റ്യൻ അഞ്ചുകൊല്ലമായി കുവൈത്തിലെ പക്ഷി നിരീക്ഷക രംഗത്തുണ്ട് .


 കുവൈത്ത് ബെർഡേഴ്സ് ക്ലബ് എന്ന പക്ഷി  നിരീക്ഷണ കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളുമാണ് . കുവൈത്തി പൗരനായ മഹ്ദി ഹസ്സയിൻ ബാഖിർ പകർത്തിയ പ്ലവർ വിഭാഗത്തിൽപെട്ട പക്ഷിക്കുഞ്ഞിന്റെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം .