തോട്ടുമുക്കം ഗവ യുപി സ്കൂളിൽ സന്നദ്ധ സേന പിറവിയെടുത്തു.

 തോട്ടുമുക്കം ഗവ യുപി സ്കൂളിൽ സന്നദ്ധ സേന പിറവിയെടുത്തു.



 തോട്ടുമുക്കം : കുട്ടികളിൽ സേവന സന്നദ്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്മാര്‍ട്ട് ഗാർഡ് എന്ന സന്നദ്ധ സേനയ്ക്ക് തോട്ടുമുക്കം ഗവ യുപി സ്കൂളിൽ തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സന്നദ്ധ സേന അംഗങ്ങളെ പ്രഖ്യാപിച്ചു. എസ് എസ് എം ടിടിഐ നെല്ലിക്കാപറമ്പ് ട്രെയിനിങ് വിദ്യാർഥികളാണ് സന്നദ്ധ സേനയ്ക്ക് ആവശ്യമായ യൂണിഫോം സമ്മാനിച്ചത്. ഫയർഫോഴ്സിന്റെയും മറ്റും സഹായത്തോടുകൂടി സന്നദ്ധ സേന അംഗങ്ങൾക്ക്  ഭാവിയിൽ വിദഗ്ധ പരിശീലനം നൽകുമെന്ന് ചുമതലയുള്ള ജിനീഷ് മാഷ് അറിയിച്ചു. നേരത്തെ സംസ്ഥാന സർക്കാരിന്റെ " സജ്ജം" ദുരന്ത നിവാരണ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് തോട്ടുമുക്കം യുപി സ്കൂളിൽ ബോധവൽക്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. ദുരന്തമുഖത്ത് പകച്ചുനിൽക്കാത്ത യുവതലമുറയെ വാർത്തെടുക്കുകയാണ്   സന്നദ്ധസേന കൊണ്ട് ലക്ഷ്യം വെക്കുന്നത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എസ് എം സി വൈസ് ചെയർമാൻ ബിജു, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എം പി ടി എ പ്രസിഡണ്ട് ജിഷ  എന്നിവർ സന്നിഹിതരായിരുന്നു.