പെഡൽ കാർ നിർമ്മിച്ച് ശ്രദ്ധേയരായി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞർ*

 *പെഡൽ കാർ നിർമ്മിച്ച് ശ്രദ്ധേയരായി തോട്ടുമുക്കം ഗവൺമെന്റ് യുപി  സ്കൂളിലെ  കുട്ടി ശാസ്ത്രജ്ഞർ*



 ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികൾ നിർമ്മിച്ച  പെഡൽ കാർ വിദ്യാർത്ഥികൾക്ക് കൗതുകമായി.

 പൂർണ്ണമായും പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ്

 വിദ്യാർത്ഥികളായ അമൽ ജോൺ,ഐവിൻ  ബാസ്റ്റിൻ, അഭിഷേക്  ബെൻ മാത്യു, ഡോൺ സിജോ  എന്നിവർ ശാസ്ത്ര  അധ്യാപകൻ അലൻ തോമസിന്റെ  നേതൃത്വത്തിൽ  പെഡൽ കാർ നിർമ്മിച്ചത്.  പെഡൽ കാറിനെ ഇലക്ട്രിക് കാർ ആക്കി  മാറ്റുവാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിലെ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ  സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അഭിപ്രായപ്പെട്ടു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി  പ്രദർശനവും ശാസ്ത്രദിന ക്വിസ്സും  സംഘടിപ്പിച്ചു. അധ്യാപികയായ ഹണി മേരി സെബാസ്റ്റ്യൻ ശാസ്ത്രദിന സന്ദേശം  നൽകി







.