കൂടരഞ്ഞി സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

 കൂടരഞ്ഞി സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു 



കൂടരഞ്ഞി  പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്റെ മകൻ അമൽ മാത്യു (24) കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. 


എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്ന അമലിനെ ഇന്നലെയാണ്  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.


നല്ലളം പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്  മോർച്ചറിയിലേക്ക് മാറ്റി.


പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്  (25-02-2023- ശനി) വൈകുന്നേരം  03:00- മണിക്ക് പൂവാറൻതോട് സെൻ്റ് മേരിസ് പള്ളിയിൽ സംസ്കരിക്കും.


മാതാവ്: മേരി.

സഹോദരൻ: മിലൻ.