*ജൽ ജീവൻ മിഷൻ പ്രവർത്തി ഉത്ഘാടനം നിർവഹിച്ചു*

 *ജൽ ജീവൻ മിഷൻ പ്രവർത്തി ഉത്ഘാടനം നിർവഹിച്ചു*    



കൂടരഞ്ഞി :കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി ജൽ ജീവൻ മിഷൻ വഴി 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഹർ ഘർ ജൽ പദ്ധതിയുടെ തിരുവമ്പാടി നിയോജക മണ്ഡല തല ഉദ്ഘാടനം കൂടരത്തി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റ് പരിസരത്ത് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ മണ്ഡലത്തിലെ  മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ബഹുജനങ്ങളുടെയും  ജല അതോറിറ്റി ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.


തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ  ലിന്റോ ജോസഫ്  അധ്യക്ഷനായ ചടങ്ങിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിദ്ധണ്ട് ആദർശ് ജോസഫ്,കൊടിയത്തൂർ പ്രസിഡന്റ് വി  ശംലൂലത്, കാരശേരി പ്രസിഡന്റ് വി. പി സ്മിത, തിരുവമ്പാടി പ്രസിഡന്റ് മേഴ്‌സി പുളിയിലക്കാട്ട്, കോടഞ്ചേരി പ്രസിഡന്റ് അലക്സ്‌ തോമസ്, പുതുപ്പാടി പ്രസിഡന്റ് ബീന തങ്കച്ചൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ആയ വി. പി ജമീല, ബോസ് ജേക്കബ് , ജനപ്രധി നിധികൾ ആയ മേരി തങ്കച്ചൻ, റോസ്‌ലി ജോസ്, വിവിധ പാർട്ടി നേതാക്കളായ ജലീൽ കൂടരഞ്ഞി, ജോസ് മടപള്ളി, പി എം തോമസ് മാസ്റ്റർ ഷൈജു കോയിനിലം. ടി. ജെ റോയ്, അബ്‌ദുൾജബ്ബാർ , ടോമി മണിമല, ജോസ് നാവള്ളി, ജോസ് വാലുമണ്ണിൽ, തുടങ്ങിയവർ സംസാരിച്ചു.സൂപ്രണ്ടിങ്  എഞ്ചിനീയർവാട്ടർ അതോററ്റി വിനോദ്   റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാ ആവശ്യക്കാർക്കും കുടിവെള്ളമെത്തിക്കുന്നതിന് 400 കോടി ചിലവ് വരുന്ന വിവിധ സ്കീമുകൾ മണ്ഡലത്തിലുടനീടം 2024 ഓടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.